 
കൊടുങ്ങല്ലൂർ: സുരക്ഷിതമായി അന്തിയുറങ്ങാൻ വീടില്ലാതിരുന്ന നിർദ്ധന കുടുംബത്തിന് സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടൊരുക്കി. വീടിന്റെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിക്കും. നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി തുടങ്ങിയവർ പങ്കെടുക്കും. പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും ഉന്നത വിജയം കരസ്ഥമാക്കിയ രണ്ട് വിദ്യാർത്ഥികളും പ്രായമായ ഉമ്മയുമാണ് കുടുംബത്തിലെ അംഗങ്ങൾ. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി 610 ചതുരശ്ര വിസ്ത്രിതിയിൽ വീട് നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചത്. നാല് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നിർമ്മാണത്തിൽ പങ്കാളികളായി. പ്രവാസി സുഹൃത്തുക്കളുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു.