kavadiyatam
സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന കാവടിയാട്ടം.

പുതുക്കാട്: സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുയം ആഘോഷിച്ചു. പുലർച്ചെ പള്ളി ഉണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, നവഗം, പഞ്ചഗവ്യം, അഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് ശേഷം കവടിയാട്ടം നടന്നു. വൈകീട്ട് കാഴ്ചശീവേലി, ദിപാരാധന, നിറമാല, ചുറ്റുവിളക്ക്, വിളക്കെഴുന്നള്ളിപ്പ്, കാവടിയാട്ടം, കൊടിയിറക്കൽ എന്നിവയായിരുന്നു പരിപാടികൾ