ചേലക്കര: തക്കാളിയുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ കൃഷി വകുപ്പ് മുഖേന ആരംഭിച്ച 'തക്കാളി വണ്ടി ' ഇന്ന് ചേലക്കരയിൽ എത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചേലക്കര ബസ് സ്റ്റാൻഡിനുള്ളിൽ വാഹനം പാർക്ക് ചെയ്ത് തക്കാളി വിൽപന നടത്തും. വ്യാഴാഴ്ചത്തെ പ്രാദേശിക വിപണി വിലയേക്കാൾ കുറഞ്ഞ വിലയിലാണ് തക്കാളി വിൽപന നടത്തുകയെന്നും സഞ്ചരിക്കുന്ന തക്കാളി കടയുടെ സേവനം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.