sree-punna-kshethram
നവീകരിച്ച ക്ഷേത്രം ഓഫീസിന്റെ സമർപ്പണ ചടങ്ങ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു.

ചാവക്കാട്: ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകി. പുന്ന ക്ഷേത്രത്തിലെയും തന്ത്രിയാണ് അദ്ദേഹം. ശ്രീപുനർജ്ജനി ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച ക്ഷേത്രം ഓഫീസിന്റെ സമർപ്പണ ചടങ്ങ് തന്ത്രി നിർവ്വഹിച്ചു. താലങ്ങളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പുന്ന സെന്ററിൽ നിന്നും തന്ത്രിയെ ഭക്തജനങ്ങൾ ആനയിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.യതീന്ദ്രദാസ്, രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്, സെക്രട്ടറി എം.ബി. സുധീർ, എം.ടി. ബാബു, ഇ.വി. ശശി, പുനർജ്ജനി ഗൾഫ് കമ്മിറ്റി ഭാരവാഹികളായ വി.എസ്. മണികണ്ഠൻ, ടി.ബി. ഹരീഷ്, തോട്ടുപുറത്ത് ദാസൻ, എ.സി. ബിനിൽ, കെ.ബേബി, പി. വിനോദ്, വി. പ്രേംകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.