mmmm
അരിമ്പൂർ പൂയ്യാഘോഷത്തിന്റെ ഭാഗമായി നടന്ന തിടമ്പ് എഴുന്നള്ളിപ്പ്.

അരിമ്പൂർ: പൂയ്യാഘോഷത്തിന്റെ ഭാഗമായി നടന്ന കാവടി സംഘങ്ങളുടെ എഴുന്നള്ളിപ്പുകൾ വർണാഭമായി. അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 16 ഉത്സവ കമ്മറ്റികളിൽ നിന്നുള്ള കാവടി സംഘങ്ങൾ അഭിഷേകം നടത്തി. കൊവിഡ് പശ്ചാത്തലത്തിൽ പ്രധാനപാതയിലെത്താതെയായിരുന്നു കാവടിയാട്ടം. അഭിഷേകത്തിന് ക്ഷേത്രത്തിലെത്തിയത് മൂന്ന് കാവടികളും മേളക്കാരും 50 ൽ താഴെ വരുന്നവരുമാണ്. രാവിലെ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രരത്തിലേയ്ക്ക് തിടമ്പ് എഴുന്നള്ളിച്ചു. ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. കലാമണ്ഡലം രതീഷ് മേളത്തിന് പ്രമാണിത്വം വഹിച്ചു. ക്ഷേത്രത്തിൽ തന്ത്രി പൂജയ്ക്ക് പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരി കാർമ്മികനായി. പൂരം കൂട്ടി എഴുന്നള്ളിപ്പ് നടത്തി. ക്ഷേത്ര ചടങ്ങുകൾക്ക് കെ.എൻ. ഭാസ്‌കരൻ, കെ.വി. ഷാജു, കെ.കെ. മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്സവ കമ്മറ്റി നേതൃത്വം നൽകി.