
തൃശൂർ: ആനകൾക്കും ഗജചികിത്സയ്ക്കും വേണ്ടിയുള്ള സമർപ്പിത ജീവിതം കൊണ്ട് ശ്രദ്ധേയനായ ഡോ. കെ.സി. പണിക്കരെ കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബ് ആദരിക്കുന്നു. ഗജചികിത്സയിൽ അരനൂറ്റാണ്ടിന്റെ പരിചയസമ്പത്തുമായി ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ചതിന്റെ നിറവിലുളള, അദ്ദേഹത്തിന് 24ന് വൈകിട്ട് 4.30ന് ചെട്ടിയങ്ങാടി കുളശ്ശേരി ക്ഷേത്രത്തിൽ ആദരമൊരുക്കും. റവന്യൂമന്ത്രി കെ. രാജൻ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. ഗജചികിത്സാവിദഗ്ധൻ ഡോ. പി.ബി. ഗിരിദാസ് ആമുഖപ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും.
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ്, ഗജചികിത്സാവിദഗ്ധൻ ഡോ. ജേക്കബ് വി. ചീരൻ, വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.എം.ആർ. ശശീന്ദ്രനാഥ്, എലിഫെന്റ് വെൽഫെയർ ട്രസ്റ്റ് ഒഫ് ഇന്ത്യ ചെയർമാൻ ഡോ.ടി.എ. സുന്ദർമേനോൻ, ഐ.വി.എ. പ്രസിഡന്റ് ഡോ. പ്രദീപ് കുമാർ, വെറ്ററിനറി കോളേജ് ഡീൻ ഡോ. സി. ലത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സുരജ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കുട്ടൻകുളങ്ങര ക്ഷേത്രം പ്രസിഡന്റ് സി. വിജയൻ, പി. ശശികുമാർ, ഹരിദാസ് മേനോൻ, ഡോ. ടി.പി. സേതുമാധവൻ, മനിശ്ശേരി ഹരിദാസ്, കെ.എം. വെങ്കിടാദ്രി, ഗിരീഷ്‌കുമാർ, രവീന്ദ്രനാഥ മേനോൻ, പി. വിജയകുമാർ, കെ.എസ്. ശ്രീജിത്ത്, കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ പ്രസംഗിക്കും. ഡോ. കെ.സി. പണിക്കർ മറുപടി പ്രസംഗം നടത്തും. കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ സ്വാഗതവും ഡെസ്‌ക് ചീഫ് സി.ജി. സുനിൽകുമാർ നന്ദിയും പറയും.