 
വെള്ളാങ്ങല്ലൂർ: പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാലയങ്ങളിൽ പച്ചക്കറിക്കൃഷി തുടങ്ങുന്നതിന്റെ ഭാഗമായി എസ്.എച്ച്.എൽ.പി.സി കടുപ്പശ്ശേരി സ്കൂളിൽ പച്ചക്കറിക്കൃഷിക്ക് തുടക്കം. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി. ധന്യ, അദ്ധ്യാപകരായ കെ.ഐ. റീന, പി.ജെ. പ്രിൻസി, ജിതിന സുവിൻ, കൃഷി ഉദ്യോഗസ്ഥരായ ടി.വി. വിജു, എം.കെ. ഉണ്ണി, പി.ടി.എ ഭാരവാഹികളായ സിന്ധു ജിനോയ്, ജോഷി, സിജു, ജിബി, അനുപ സുനീഷ്, ജീൻസുമാജോ, അഞ്ജു വിജിൽ, ജിൽസ സുരേഷ്, അൽഫോൺസ ജോൺസൺ, എം.എം. അമൃത എന്നിവർ പങ്കെടുത്തു.