
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി 14 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസം. 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഡിസം. 30 വരെയും 335 രൂപ സൂപ്പർ ഫൈനോടെ ജനു. 1 വരേയും രജിസ്റ്റർ ചെയ്യാം.
ജനു. 5 മുതലാരംഭിക്കുന്ന എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനു. 10 മുതലാരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1, എം.ഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ഒന്ന് റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജനു.17 ന് നടക്കുന്ന എം.ഡി.എസ് പാർട്ട് 1 സപ്ലിമെന്ററി (2018 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മൂന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്‌കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.