thomas-

തൃശൂർ: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് സിറ്റിംഗ് എം.പിയായിരുന്ന തന്നെ തുരത്തിയതിന്റെ പിന്നാമ്പുറക്കഥകളും ഗൂഢനീക്കങ്ങളും പി.ടി. തോമസ് ആദ്യം വെളിപ്പെടുത്തിയത് കേരളകൗമുദിയോട്. അമേരിക്കൻ ഏജൻസിയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയ ഹൈറേഞ്ച് സമിതിയും ഭൂമി കൈയേറ്റക്കാരും അനധികൃത ക്വാറി ഉടമകളും ചേർന്നുള്ള മാഫിയയാണ് തനിക്കെതിരെ തിരിഞ്ഞതെന്ന തോമസിന്റെ വെളിപ്പെടുത്തൽ വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി.
തിരഞ്ഞെടുപ്പിന് പിറ്റേന്ന് ഏപ്രിൽ 11നായിരുന്നു പ്രതികരണം. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് പട്ടിക്കാട്ടുള്ള ബന്ധുവീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. അവശതകളുണ്ടായിരുന്നെങ്കിലും നാടിനും പ്രകൃതിക്കുമായി സ്വീകരിച്ച അടിപതറാത്ത നിലപാടിന്റെ പേരിൽ കൂട്ടത്തോടെ ആക്രമിച്ചതിന്റെ വേദനയും രോഷവും മുഖത്ത് പ്രകടമായിരുന്നു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെച്ചൊല്ലി പൊടിപ്പും തൊങ്ങലും അതിശയോക്തിയും കലർത്തി മാഫിയകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിച്ചതിലേക്ക് നയിച്ച സംഭവങ്ങൾ അക്കമിട്ട് നിരത്തുമ്പോൾ ധാർമ്മികരോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം നന്നായി മനസിലാക്കിയ ശേഷം കൈക്കൊണ്ട തീരുമാനമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് പശ്ചിമഘട്ടം കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവൻ പാർലമെന്റ് അംഗങ്ങളുടേയും യോഗം വിളിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് പി.ടി അടക്കം 38 എം.പി.മാർ പങ്കെടുത്തു. കർഷകർക്ക് യാതൊരു പ്രയാസവും ഉണ്ടാക്കരുതെന്നായിരുന്നു യോഗത്തിൽ താൻ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആ യോഗത്തിന് ശേഷം ഏഴ് മാസം കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിശ്രമം കഴിഞ്ഞ് ഒരു മാസത്തിനകം പി.ടി ഇടുക്കിയിൽ മടങ്ങിയെത്തി. എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ അടക്കമുള്ളവർ ആശ്വസിപ്പിക്കാനെത്തിയെങ്കിലും കേരളത്തിലെ നേതാക്കളിൽ നിന്ന് പിന്തുണ കിട്ടിയില്ല. പാർട്ടിയും കത്തോലിക്കാസഭയും തള്ളിപ്പറഞ്ഞിട്ടും അടിയുറച്ച നിലപാടിൽ നിന്ന് പിന്നാക്കം പോയില്ല. അതിനുശേഷം കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിച്ഛായ കെട്ടിപ്പടുത്തു. ജന്മനാട്ടിൽ പ്രക്ഷോഭമുയർന്നിട്ടും പൂർവ്വാധികം കരുത്തോടെ പാർട്ടിയിൽ വേരുറപ്പിച്ചു, ജനങ്ങളുടെ സ്വീകാര്യത നേടി. പരിസ്ഥിതിക്കായി നിലകൊണ്ട പി.ടിയുടെ നിലപാടുകളാണ് ശരിയെന്ന് നേതാക്കൾ പിന്നീട് തിരിച്ചറിഞ്ഞു. ഒടുവിൽ അവർ പി.ടിയെ വാഴ്ത്തിപ്പാടി. കേരളത്തിൽ ആവർത്തിച്ച പ്രളയത്തിന് ശേഷവും, മരണാനന്തരവും...