plastic-malinyam

തൃപ്രയാർ: മാലിന്യസംസ്‌കരണ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് അസോസിയേഷനും ഗ്രീൻ വേസും സംയുക്തമായി വലപ്പാട്, നാട്ടിക, തളിക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയ സംസ്‌കരണത്തിനായി ശേഖരിച്ചു. പുതുവത്സരത്തിൽ പുതിയ ശീലമാക്കാം എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് മാലിന്യം ശേഖരിച്ചത്.

നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്തു. മെമ്പർമാരായ ബിന്ദു പ്രദീപ്, ദാസൻ, ഐഷാബി ജബ്ബാർ, നിഖിത, ഗ്രീഷ്മ സുഖിലേഷ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്‌കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സറീന അലി, തളിക്കുളം വി.ഇ.ഒ: ദിവ്യ, തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് മാഞ്ഞില, മുൻ പ്രസിഡന്റ് എം.ആർ. ഗോപാലകൃഷ്ണൻ, ഗ്രീൻ വേംസ് പ്രതിനിധികളായ നൗഫൽ, മർവാൻ തുടങ്ങിയവർ പങ്കെടുത്തു.