 
ഓട്ടുകമ്പനി തൊഴിലാളികളുടെ സമര പ്രഖ്യാപന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഓട്ടുകമ്പനികളിൽ തൊഴിലെടുക്കുന്ന സി.ഐ.ടി.യു യൂണിയനിലെ തൊഴിലാളികളുടെ കൺവെൻഷൻ നടത്തി. ഇ.എം.എസ് സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. നേതാക്കളായ എ.വി. ചന്ദ്രൻ, എൻ.എൻ. ദിവാകരൻ, പി.ആർ.പ്രസാദൻ, പി.കെ. പുഷ്പാകരൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.