എടമുട്ടം: പുനീറ്റ് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി 23 കേരള എൻ.സി.സി ബറ്റാലിയൻ തൃശൂരിന്റെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് ശുചീകരിച്ചു. വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഒ.വി. സാജുമാസ്റ്റർ അദ്ധ്യക്ഷനായി.

ബ്‌ളോക്ക് പ്രൊജക്ട് കോ- ഓഡിനേറ്റർ പി.എം. മോഹൻ രാജ് മുഖ്യാതിഥിയായി. ഹവിൽദാർ ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. വലപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.സി. ജിഷ, കഴിമ്പ്രം സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.പി. നടാഷ, എൻ.സി.സി കെയർടേക്കർ സി.എസ്. ബേബി ടീച്ചർ, എൻ.സി.സി ഓഫീസർ പ്രശാന്ത് മേനോത്ത് എന്നിവർ സംസാരിച്ചു.

കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ,​ വലപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.സി.സി കേഡറ്റുകളും 23 ബറ്റാലിയനു കീഴിൽ വരുന്ന കോളേജുകളിലെ കേഡറ്റുകളും ഉൾപ്പെടെ 100ലധികം പേരാണ് ക്‌ളീനിംഗിന് നേതൃത്വം നൽകിയത്.