 
കയ്പമംഗലം: ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജിമോൻ, വാർഡ് മെമ്പർ പി.കെ. സുകന്യ, പി.ടി.എ പ്രസിഡന്റ് കെ.പി. ഷാജി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എസ്. സജി ഹൈസ്‌കൂൾ വൈസ് പ്രിൻസിപ്പൽ വി.വി. സായ, സ്റ്റാഫ് സെക്രട്ടറി കെ.സി. ഗംഗ ടീച്ചർ, രമേശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.