mmmm

കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ ആറാം വാർഡിൽ ഇറിഗേഷൻ ഭൂമിയിലെ മരങ്ങൾ മുറിച്ച് വിൽപ്പന നടത്തിയെന്ന ആരോപണം നേരിടുന്ന വാർഡ് അംഗം ടോണി അത്താണിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ടി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വി.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ,​ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, പി.കെ. അരവിന്ദൻ,​ എം.ആർ. മോഹനൻ, കെ.വി. ഡേവീസ് സംസാരിച്ചു.