 
കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ വഴി വിളക്ക് സ്ഥാപിക്കണെമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂരിലെ സ്ത്രീ കൂട്ടായ്മ നഗരസഭാ ഓഫീസിന് മുമ്പിൽ ധർണ നടത്തി. മാസങ്ങളായി ബൈപ്പാസിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടി.ജി. ലിന അദ്ധ്യക്ഷയായി. നെജു ഇസ്മയിൽ, കെ.സി. സുധാകരൻ, പി.യു. സജീവ് കുമാർ, പുഷ്‌കല വേണുരാജ്, മിനി ശശികുമാർ എന്നിവർ പ്രസംഗിച്ചു. നീന സൈമൺ, സിനി ഹബീബ്, എ.എസ്. സുഹറ എന്നിവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മ, എസ്.യു.സി.ഐ, എൻ.എസ്.എസ്, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുത്തു.