പാവറട്ടി: നവീകരിച്ച ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാകർമ്മവും ഇന്ന് വൈകീട്ട് 5 ന് തൃശൂർ അതിരൂപത മെത്രാപ്പോലിത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. 252 വർഷങ്ങൾ പിന്നിട്ട ചിറ്റാട്ടുകര ഇടവക ജൂബിലി സ്മാരകമായിട്ടാണ് ദൈവാലയ നവീകരണം നടത്തിയത്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി വൈസ് റെക്ടർ ഫാ.വിൻസന്റ് കുണ്ടുകുളം, ഫാ. സിജേഷ് വാതൂക്കാടൻ, ഫാ. ഫിജോ ചിറ്റിലപ്പിള്ളി എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന് നവീകരിച്ച ഗ്രോട്ടോയുടെ ആശീർവാദം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനാകും.