കയ്പമംഗലം: ഡിന്നീസ് ഗ്രൂപ്പിന്റെ പതിനാലാം സ്ഥാപനം ഡിന്നീസ് സൂപ്പർ മാർക്കറ്റ് മൂന്നുപീടികയിൽ പ്രവർത്തനം തുടങ്ങി. ഡിന്നീസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ആലേഖനം ചെയ്ത 40 അടി നീളമുള്ള ഭീമൻ കേക്ക് നാട്ടുകാർ ചേർന്ന് മുറിച്ചായിരുന്നു ഉദ്ഘാടനം.
ജനകീയ പങ്കാളിത്തത്തോടെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഡിന്നീസ് ചെയർമാൻ വി.ഐ അൻവർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ പി.എം. ഉമ്മർ, ഡയറക്ടർമാരായ എ.എ. സെക്കീർ ഹുസൈൻ, പി.എ. അസീസ്, പി.ബി. ലത്തീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എ. റഫീഖ്, പി.കെ. സിദ്ദീഖ്, ഡിന്നീസ് അഡ്മിനിസ്‌ട്രേഷൻ ചീഫ് കെ.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
പലചരക്ക്, സ്റ്റേഷനറി, കോസ്‌മെറ്റിക്‌സ്, ബേക്കറി, ഐസ്‌ക്രീം, പാൽ ഉത്പന്നങ്ങൾ, വീട്ടു സാമഗ്രികൾ, ഫ്രൂട്ട്‌സ്, തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഡിന്നീസ് സൂപ്പർ മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഡിന്നീസ് മാർട്ടിന്റെ ആപ്പ് ഉപയോഗിച്ച് ഓർഡർ ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും.