കൊടുങ്ങല്ലൂർ: മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിനും, നഗരത്തിലും ക്ഷേത്രപ്പറമ്പിലും പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനും സർവകക്ഷി യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: എൻ.എസ്. സലീഷ് വിളിച്ച് ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.

സമാധാന അന്തരീക്ഷം നിലനിറുത്തുന്നതിന് പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ ഉറപ്പും നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട ടി.ബി. പ്രഭേഷ്, കെ.പി. സുനിൽകുമാർ, ഇ.എസ്. സാബു, കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ,​ ഫ്രാൻസിസ് ബേക്കൻ, യൂസഫ് പടിയത്ത്, അനീഷ് പോണാട്ട്, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.