nattika-hanuman-swamy-tem
നാട്ടിക ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജാ ഉത്സവത്തിന്റെ ഭാഗമായി ഹനുമാൻ സ്വാമിക്ക് നടന്ന ദശ സഹസ്ര നാമാർച്ചന.

തൃപ്രയാർ: നാട്ടിക ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവത്തിന് തുടക്കം. ബുധനാഴ്ച രാവിലെ ഹനുമാൻ സ്വാമിക്ക് ദശ സഹസ്ര നാമാർച്ചന, ഉച്ചയ്ക്ക് കലശാഭിഷേകം, ഗുരുഭൂതൻമാർക്ക് വിശേഷാൽപൂജ, വൈകീട്ട് ദീപക്കാഴ്ച, ശീവേലി എന്നിവ നടന്നു. മഠാധിപതി അനന്തു സുരേഷ് മുഖ്യകാർമ്മികത്വം വഹിച്ചു.

വ്യാഴാഴ്ച ഹനുമാൻ സ്വാമിക്ക് ദശ സഹസ്ര നാമാർച്ചന, കലശാഭിഷേകം, ശീവേലി, ദീപക്കാഴ്ച എന്നിവയുണ്ടായി. ഇന്ന് രാവിലെ മഹാദേവിക്ക് ദശ സഹസ്ര നാമാർച്ചന, മഹാഗുരുതി, മഹാദേവിയുടെയും വീരഭദ്ര സ്വാമിയുടെയും നൃത്തം എന്നിവ നടക്കും.

സമാപനദിവസമായ ഞായറാഴ്ച ഹനുമാൻ സ്വാമിയുടെയും വിഷ്ണുമായസ്വാമിയുടെയും ബ്രഹ്മവെള്ളാട്ട് മണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പ്, രാത്രി വിഷ്ണുമായസ്വാമിക്ക് ആഴിപൂജ, ബ്രഹ്മവെള്ളാട്ട് മണ്ഡപ ഉത്സവം എന്നിവയാണ് പരിപാടികൾ.