
തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷാ സമർപ്പണം തുടങ്ങി. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം.
2117 ഒഴിവുണ്ട്. സയൻസ് കോമ്പിനേഷൻ 724, കൊമേഴ്‌സ് 939, ഹ്യൂമാനിറ്റീസ് 954 എന്നിങ്ങനെയാണ് ഒഴിവുകൾ. ജില്ല ഒരു യൂണിറ്റായി കണക്കാക്കിയാണ് അലോട്ട്‌മെന്റ്. 29 വൈകിട്ട് അഞ്ച് വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോം സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ 'റിന്യൂ ആപ്ലക്കേഷൻ 'ലിങ്കിലൂടെ അപേക്ഷ നൽകണം. നിലവിൽ ഒഴിവില്ലാത്ത സ്‌കൂൾ/കോമ്പിനേഷൻ വേണമെങ്കിലും അപേക്ഷ നൽകാം.
ഇതുവരെയും അപ്‌ളൈ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ 'ക്രിയേറ്റ് കാൻഡിഡേറ്റഡ് ലോഗിൻ ' എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് അപ്‌ളൈ ഓൺലെൻ എസ്.ഡബ്ല്യു.എസ് എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിലും അപേക്ഷിക്കാനാകില്ല.
ജില്ലയിലെ 168 ഗവൺമെന്റ് / എയ്ഡഡ് സ്‌കൂളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യം ഏർപ്പെടുത്തി.
ജനുവരി രണ്ട് വരെ ക്രിസ്മസ് അവധിയാണെങ്കിലും പ്രവേശന പ്രക്രിയകൾക്ക് അവധി ബാധകമല്ല.
വി.എം. കരീം
അക്കാഡമിക്ക് കോർഡിനേറ്റർ
ഹയർ സെക്കൻഡറി