mammiyoor

തൃശൂർ: ഗുരുവായൂർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മൂന്നാമത് അതിരുദ്ര മഹായജ്ഞം 27 മുതൽ ജനുവരി 6 വരെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. യജ്ഞത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് 6 ന് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. നാറാത്ത് രവീന്ദ്രൻ നമ്പൂതിരിക്ക് വേദപണ്ഡിതനുള്ള പുരസ്‌കാരവും മാങ്ങോട്ട് അപ്പുണ്ണി തരകന് ക്ഷേത്ര കലാപുരസ്‌ക്കാരവും പ്രൊഫ.വി. രാമകൃഷ്ണഭട്ടിന് സംസ്‌കൃത പണ്ഡിതപുരസ്‌കാരവും സമർപ്പിക്കും.

സമാപന സമ്മേളനത്തിൽ നിർദ്ധനരായ 11 രോഗികൾക്ക് 10,000 രൂപ വീതം സഹായധനം മുരളി പെരുനെല്ലി എം.എൽ.എയും കൈമാറും. 27 മുതൽ 2 വരെ ക്ഷേത്രം കൈലാസം ആഡിറ്റോറിയത്തിൽ ക്ഷേത്രസംസ്‌കാരവും ഭാരതീയ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഭക്തർക്ക് പ്രസാദഊട്ടും ഉണ്ടാകും. ദേവസ്വം ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ, പി. സുനിൽകുമാർ , ചെറുതയൂർ ഉണ്ണികൃഷ്ണൻ, കെ.കെ. ഗോവിന്ദദാസ് എന്നിവർ പങ്കെടുത്തു.