തൃശൂർ: ഗുരുവായൂർ അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് വടക്കാഞ്ചേരി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനാൽ 27 മുതൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ 24 മണിക്കൂർ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്ന് ഗുരുവായൂർ പടിഞ്ഞാറെനട വഴിയും മറ്റ് വാഹനങ്ങൾ വിവിധ ബ്രാഞ്ച് റോഡ് വഴിയും പോകേണ്ടതാണെന്ന് കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.