 മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹന ഫസലിനെ ടി.എൻ പ്രതാപൻ എം.പി അനുമോദിക്കുന്നു.
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹന ഫസലിനെ ടി.എൻ പ്രതാപൻ എം.പി അനുമോദിക്കുന്നു.
കൊടുങ്ങല്ലൂർ: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹന ഫസലിനെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി ഹന ഫസലിനെ ഷാൾ അണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. മനാഫ് അദ്ധ്യക്ഷനായി. പി.എം.എ. ജബ്ബാർ, ശോഭ സുബിൻ, സജയ് വയനപ്പിള്ളി, ഇ.എ. ഷഫീക്ക്, പി.കെ. നജുമുദ്ദീൻ എന്നിവർ സംസാരിച്ചു. ഏറ്റവും പ്രായം കുറഞ്ഞ സി.യു.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അസ്മി മുഹമ്മദിനെ ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി അനുമോദിച്ചു.