കുന്നംകുളം: കൊലക്കത്തിയെടുത്ത് പകരം വീട്ടുകയെന്ന കിരാത നയമല്ല പാർട്ടിയുടേതെന്നും മറിച്ച് വർഗീയത ഉയർത്തുന്ന കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി അവരെ ജനങ്ങൾക്ക് മുന്നിൽ ഒറ്റപ്പെടുത്തുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്നും എ.സി. മൊയ്തീൻ എം.എൽ.എ. ജനുവരി 21, 22, 23 തീയതികളിലായി തൃശൂരിൽ നടക്കുന്ന സി.പി.എം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നംകുളം ലൈബ്രറി ഹാൾ അങ്കണത്തിലെ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ. വാസു, പി.ബി.അനൂപ്, കെ. കൊച്ചനിയൻ, എം.ബി. പ്രവീൺ, ആൻസി വില്യംസ്, പ്രൊഫ: വിജോയ്, എം. ബാലാജി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ.സി. മൊയ്തീൻ എം.എൽ.എ, വി.കെ. ശ്രീരാമൻ, ഹരി നാരായണൻ, ബാബു.എം. പാലിശ്ശേരി, കെ. എഫ്.ഡേവീസ്, പി.ബി. അനൂപ് രക്ഷാധികാരികളായും ടി.കെ. വാസു ( ചെയർമാൻ), എം.എൻ. സത്യൻ (ജനറൽ കൺവീനർ), സീതാ രവീന്ദ്രൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.