കയ്പമംഗലം: തൃശൂർ 24 ബറ്റാലിയനിലെ 300 എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകി. തീപടിത്തം അടക്കമുള്ള ദുരന്ത മുഖങ്ങളിൽ അഗ്‌നിരക്ഷാ സേന ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് പരിശീലനം നൽകിയത്. എൻ.സി.സി ക്യാമ്പിന്റെ ഭാഗമായിട്ടാണ് കേഡറ്റുകൾ ഫയര്‍ സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ഇൻ ചാർജ് എം.എൻ. സുധൻ നേതൃത്വം നൽകി.