കൊടുങ്ങല്ലൂർ: എടവിലങ്ങ് ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിണ്ടും വിജയിച്ചു. പി.എ. അബ്ദുറഹിമാൻ, പി.ആർ. ജോൺ, സി.വി. മോഹൻ കുമാർ, കെ.എസ്. മുഹമ്മദ്, കെ.കെ. റാഫി എന്നിവരാണ് വിജയിച്ചത്. ഈ പാനലിലെ പട്ടികജാതി, വനിതാ സംവരണ വിഭാഗങ്ങളിൽ മത്സര രംഗത്തെത്തിയ കെ.കെ. സഹദേവൻ, പുഷ്പ നടരാജൻ, കെ.എസ്. സ്മിത, വിജയ സുബ്രഹ്മണ്യൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.കെ. റാഫിയെ പ്രസിഡന്റായും പുഷ്പ നടരാജനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡയറി ഫാം ഇൻസ്‌പെക്ടർ കവിത, കൊടുങ്ങല്ലൂർ ക്ഷീര വികസന ഓഫീസർ സിനിമോൾ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.