തൃശൂർ: തമിഴ്‌നാട് നിയമസഭയിൽ പ്രത്യേക 'കാർഷിക ബഡ്ജറ്റ് ' അവതരിപ്പിച്ച മാതൃകയിൽ കേരളവും ചെയ്യണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്. കേന്ദ്രത്തിൽ കൃഷിക്ക് തന്നെ പ്രത്യേക ബഡ്ജറ്റ് വേണമെന്നിരിക്കെ പൊതുബഡ്ജറ്റ് മാത്രം മതിയെന്ന നിലപാടായിരുന്നു കേന്ദ്ര പഠന കമ്മിറ്റിക്ക്. റെയിൽവേ ബഡ്ജറ്റ് പോലും ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇല്ലാതായി. കർണാടകയും ആന്ധ്രയും പ്രത്യേക കാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നു. ഈ മാതൃകകൾ കേരളവും പിന്തുടരണമെന്ന് പി.സി. തോമസ് പറഞ്ഞു.