kpms
കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ നേതൃയോഗം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലൂർ: കെ.പി.എം.എസ് 51-ാം ശാഖാ വാർഷിക സമ്മേളനങ്ങൾ ജനുവരി 16 മുതൽ ആരംഭിക്കാൻ വെള്ളാങ്ങല്ലൂർ യൂണിയൻ നേതൃയോഗം തീരുമാനിച്ചു. ഏരിയ സമ്മേളനം ഫെബ്രുവരിയിൽ കോണത്തുകുന്നിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശശി കോട്ടോളി അദ്ധ്യക്ഷനായി. എം.സി. സുനന്ദകുമാർ, ബാബു തൈവളപ്പിൽ, എം.സി. ശിവദാസൻ, പ്രേംജിത്ത് പൂവ്വത്തുംകടവിൽ, എം.കെ. ബാബു, ബിന്ദു പ്രകാശൻ, സുവിൽ പടിയൂർ, എൻ.വി. ഹരിദാസ്, പ്രേംജിത്ത് എന്നിവർ സംസാരിച്ചു.