കയ്പമംഗലം: അഖില കേരള ധീവരസഭ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം കയ്പമംഗലം മത്സ്യതൊഴിലാളി സഹകരണ ബാങ്ക് ഹാളിൽ നടന്നു. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ധീവരസഭ താലൂക്ക് പ്രസിഡന്റ് മണി കാവുങ്ങൽ അദ്ധ്യക്ഷനായി.
മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ജനാർദ്ദനൻ, സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്ട്, അഡ്വ. ഷാജു തലാശേരി, കെ.വി. തമ്പി, ഇ.കെ. ദാസൻ, കെ.കെ. ജയൻ, വേണു വെണ്ണറ, മണി ഉല്ലാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.