clipart

തൃശൂർ : തൃശൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിന് നേരെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ കൈയേറ്റ ശ്രമമെന്ന് ആരോപണം. വനിതാ പൊലീസുദ്യോഗസ്ഥയും മോശമായി പെരുമാറിയതായി പറയുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തങ്ങൾ താമസിക്കുന്നിടത്ത് സാമൂഹിക വിരുദ്ധർ അതിക്രമിച്ച് കയറിയത് സംബന്ധിച്ച് പരാതി നൽകാനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിന് നേരെയാണ് കൈയേറ്റശ്രമം. നേരത്തെ സമാന സംഭവമുണ്ടായപ്പോൾ പരാതി നൽകിയെങ്കിലും പൊലീസ് ഒത്തുതീർപ്പ് നടത്തിവിട്ടു. പരാതിയിൽ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ട്രാൻസ്‌ജെൻഡേഴ്‌സ് പറയുന്നു. എസ്.ഐ ജയനാരായണനാണ് കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്‌ളീല പരാമർശവും നടത്തിയതെന്നാണ് പരാതി. വനിതാ സിവിൽ പൊലീസ് ഓഫീസർ സിനിയാണ് അപമാനിച്ചതെന്നും ഇവർ പറയുന്നു. നേരത്തെയും ഈ സ്റ്റേഷനിൽ നിന്നും സമാന അനുഭവമുണ്ടായതായി ട്രാൻസ്‌ജെൻഡേഴ്‌സ് പറയുന്നു.

119​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ 119​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്19​ ​സ്ഥി​രീ​ക​രി​ച്ചു.​ 261​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 1,929​ ​ആ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,49,343​ ​ആ​ണ്.​ 5,44,401​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 114​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.