dyfi-honored

ചാവക്കാട്: തൃശൂർ വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ ചാവക്കാടിന്റെ ചരിത്രമെഴുതി ശ്രദ്ധേയ നേട്ടം കൈവരിച്ച ചാവക്കാട്ടുകാരി ഫാത്തിമ സൂനിയെ ഡി.വൈ.എഫ്‌.ഐ മണത്തല യൂണിറ്റ് കമ്മിറ്റി ആദരിച്ചു. സി.പി.എം മണത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ. മഹേന്ദ്രൻ ഉപഹാരം നൽകി. മണത്തല യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാദ്, സെക്രട്ടറി മുഹമ്മദ് ഹിയാസ്, സലീം മണത്തല, മിഥുൻ, മുഹമ്മദ് ഷെഹിൻഷ തുടങ്ങിയവർ പങ്കെടുത്തു.