book-dedication

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ ആഭിമുഖ്യത്തിൽ മാട് എച്ച്.എ.എ.എം.എൽ.പി സ്‌കൂളിൽ കഥ - കവിത ആസ്വാദന സദസും, പുസ്തക സമർപ്പണവും നടത്തി. അഹമ്മദ് മൊയ്നുദ്ദീൻ അദ്ധ്യക്ഷനായി. വി.എസ്. ഗിരീശൻ മാസ്റ്റർ കഥകളും കവിതകളും അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. സ്‌കൂൾ ടീച്ചർ മല്ലിക ദേവദാസ് ആശംസാപ്രസംഗം നടത്തി. തുടർന്ന് നടന്ന പുസ്തക സമർപ്പണച്ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി വായനശാലയിലേക്ക് 251 പുസ്തകങ്ങൾ നൽകി. വായനാശാലാ ഭാരവാഹികളായ ആനന്ദൻ, മധു എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി, മെമ്പർമാരായ ബോഷി ചാണാശ്ശേരി, അഡ്വ. മുഹമ്മദ് നാസിഫ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ടി.ബി. ശാലിനി, യുവഭാവന സെക്രട്ടറി എം. കുമാരൻ, പ്രസിഡന്റ് പി. സുബ്രു, ഇ.ആർ. സോമൻ, ദിലീപ് അഞ്ചങ്ങാടി, എ.എസ്. നളിനാക്ഷൻ, എ.കെ. അശോകൻ, ബേബി വത്സൻ തുടങ്ങിയവർ സംസാരിച്ചു.