കുന്നംകുളം: കാണിയാമ്പാൽ, കാണിപ്പയ്യൂർ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതി പ്രവർത്തനോദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും നടത്തി. കാണിയാമ്പാൽ ഡോ. അംബേദ്കർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എസ്.എസ്.ടി ഫെഡറേഷൻ ചെയർമാൻ എ.കെ. സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് എൻ.ബി. ബാബു അദ്ധ്യക്ഷനായി. ജില്ലാ എസ്.സി - എസ്.ടി ഫെഡറേഷൻ ലീഗൽ സെൽ കൺവീനർ അഡ്വ. വി.സി. വത്സൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥി അനുമോദന പുരസ്‌കാര വിതരണം കുന്നംകുളം നഗരസഭാ കൗൺസിലർമാരായ എം.വി. വിനോദ്, വി.കെ. സുനിൽകുമാർ എന്നിവർ നിർവഹിച്ചു. പരിപാടിയിൽ എം. വിവേക് വിജയൻ, ഇ.ആർ. അജിത് കുമാർ, പ്രദീപ് സി കുമാർ, ടി. ബേബി ഗിരിജ, ഡോ. ജോഷി കുമാർ, ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.