
കൊടുങ്ങല്ലൂർ: എടവിലങ്ങ് പൊടിയൻ ബസാർ ആശാൻ നഗറിൽ താമസിക്കുന്ന കാരാഞ്ചേരി പരേതനായ വേലായുധൻ മകൻ കെ. വി അപ്പുക്കുട്ടൻ (73) നിര്യാതനായി. രാഷ്ടീയ നാടക പൊതുരംഗത്ത് ശ്രദ്ധേനായ അപ്പുക്കുട്ടൻ കേരള കൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഏജന്റായിരുന്നു. പിന്നീട് പത്രവിതരണ രംഗത്ത് മാത്രയായി ഒതുങ്ങി. ബി.ജെ.പി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം എടവിലങ്ങ് ശാഖ പ്രസിഡന്റ്, എടവിലങ്ങ് ആശാൻ സ്മാരക ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം നാടകങ്ങളിൽ അഭിനയിച്ച് തന്റേതായ അഭിനയത്തനിമയും അദ്ദേഹം കാഴ്ചവെച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ശാരദ. മക്കൾ: രാജേഷ്, രാജശ്രീ, രാധിക. മരുമക്കൾ: ദിലീപ്ബാബു, മധു.