കൊടുങ്ങല്ലൂർ: സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായ പി.പി. സുഭാഷിനെ ഒരു സംഘം കൈയേറ്റം ചെയ്തതായി പരാതി. ഇന്നലെ വൈകിട്ട് ഏഴോടെ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു സംഭവം. അഞ്ചോളം വരുന്ന സംഘം ഓഫീസിൽ അതിക്രമിച്ച് കയറി ബഹളം വച്ചത് ചോദ്യം ചെയ്തതാണ് കൈയേറ്റത്തിന് കാരണമായത്.


അക്രമികൾ സുഭാഷിനെ കഴുത്തിൽ പിടിച്ച് തള്ളി താഴെയിടുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ സുഭാഷ് അക്രമികൾക്കെതിരെ മൊഴി നൽകി. മുൻ പാർട്ടി പ്രവർത്തകനായ പ്രശാന്ത് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.