പാവറട്ടി: കഴിഞ്ഞ 17 വർഷമായി എടക്കളത്തൂർ ദേശാഭിമാനി സാംസ്‌കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറി നടത്തിവരാറുള്ള പ്രൊഫഷണൽ നാടകോത്സവം ഡിസംബർ 28,29 തിയ്യതികളിൽ നടക്കും. എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിൽ വൈകീട്ട് ഏഴിനാകും നാടകങ്ങൾ അരങ്ങേറുക. 28ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ സ്വർണ്ണമുഖിയും 29ന് കോഴിക്കോട് കലാഭവന്റെ ഉന്തുവണ്ടിയും നാടക വേദിയിലെത്തും.

അന്നകര കളത്തിപ്പറമ്പിൽ മാധവൻ സ്മരണാർത്ഥം എടക്കളത്തൂർ ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാടകോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ. വി.എസ്. മാധവൻ (ചെയർമാൻ), കെ.സി. ഷാജു (കൺവീനർ), എ.എസ്. അനൂപ് (പ്രസിഡന്റ്), ഒ.എൽ. റോയൽ (സെക്രട്ടറി), കെ.വി. ശ്രീദേവൻ (ട്രഷറർ), കെ.കെ. ബിജു (ലൈബ്രറി സെക്രട്ടറി) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.