പാവറട്ടി: തൊയക്കാവ് എടക്കാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം ആഘോഷിച്ചു. വടക്കേടത്ത് താമരപ്പിള്ളി വി.കെ. കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രധാന കർമ്മങ്ങൾ നടന്നു. തോറ്റംപാട്ട് പെരിങ്ങോട്ടുകര കിഴക്കുംമുറി കേരള കലാരൂപം സുനിൽ അയ്യൻ കോൽപ്പടിയും സംഘവും നടത്തി. വലിയ മുത്തപ്പൻ, ചെറിയ മുത്തപ്പൻ, കരിങ്കുട്ടി സ്വാമി, വിഷ്ണുമായ, ഹനുമാൻ സ്വാമി, വീരഭദ്രരസ്വാമി, ദേവി എന്നിവർക്ക് രൂപക്കളം തീർത്തു. ജനുവരി ഒന്നിന് നടതുറക്കും. എളവള്ളി മോഹനൻ ശാന്തിയുടെ ഭുവനേശ്വരി പൂജ നടക്കും.