പാവറട്ടി: എളവള്ളി പറക്കാട് ദേശത്തുള്ളവർക്ക് ക്രിസ്മസ് സമ്മാനം ഒരുക്കി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് ടീം പറക്കാട് പ്രവർത്തകരുടെയും നേതൃത്വത്തിൽ കാട് പിടിച്ചുകിടന്നിരുന്ന ഒരു കിലോമീറ്ററോളം വരുന്ന പറക്കാട് ഏറത് റോഡ് വെട്ടി വൃത്തിയാക്കി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ വർഗീസ്, സജീവൻ കുന്നത്തുള്ളി, പി.ജി. സുഷീർ, വി.എ. ഷിജു, നന്ദൻ മുണ്ടന്തറ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.