
തൃശൂർ : നോട്ടറി അഭിഭാഷകരുടെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന നോട്ടറി ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഈ മേഖലയിലെ അഭിഭാഷകർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി നോട്ടറി അഭിഭാഷകർ സംഘടന രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പേൾ റീജൻസിയിൽ നടക്കുന്ന അഭിഭാഷകരുടെ സമ്മേളനം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ അഡ്വ. ജോസ് മേച്ചേരി, അഡ്വ. പി.കെ അശോകൻ, അഡ്വ.അബ്ദുൾ ഖാദർ, അഡ്വ.മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.