എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ദേവിക്കും മുത്തപ്പൻമാർക്കും കളമെഴുത്തുപാട്ട് നടത്തി. രാവിലെ ശൂരനാട് കൈമളിന് കളം, ഉച്ചയ്ക്ക് അവണപ്പുള്ളി മുത്തപ്പന് കളം, വൈകീട്ട് ഗുരുമുത്തപ്പന് കളം, രാത്രി ദേവിക്ക് കളം, ഗുരുതി തർപ്പണം എന്നിവ നടന്നു. സുരേന്ദ്രൻ വള്ളിവട്ടം മുഖ്യകാർമ്മികത്വം വഹിച്ചു. അന്നദാനവും ഉണ്ടായി. ക്ഷേത്രം ഭാരവാഹികളായ വി.ആർ. രാധാകൃഷ്ണൻ, വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസ്, വി.എച്ച്. ഷാജി, വി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.