ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചയുടെ കൊടിമരം നാട്ടി. ജാറം അവകാശി യഹിയ തങ്ങൾ കൊടിമരം നാട്ടൽ കർമ്മം നിർവഹിച്ചു. വടക്ക്ഭാഗം നേർച്ച കമ്മിറ്റി പ്രസിഡന്റ് ഷക്കീർ പീഡിയാക്കൽ, വൈസ് പ്രസിഡന്റ് സക്കരിയ തങ്ങൾ, ജനറൽ സെക്രട്ടറി കാസിം തയ്യിൽ, ജോയിന്റ് സെക്രട്ടറി യഹിയ തങ്ങൾ, ട്രഷറർ ബഷീറുദ്ദീൻ തങ്ങൾ, രക്ഷാധികാരികളായ മജീദ് കല്ലുവളപ്പിൽ, ബക്കർ കല്ലൂരിൽ, ശിവൻ കുഴപ്പട്ട്, ഓഡിറ്റർ ജാഫർ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 2022 ജനുവരി 8, 9 തീയതികളിലാണ് നേർച്ച നടത്തുന്നത്.