car

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് തച്ചപ്പിളിപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ പുഴയിൽ വീണു. കൊടുങ്ങല്ലൂർ മാള റോഡിൽ തച്ചപ്പിള്ളി പാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്.

കാർ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ കരയിലേക്ക് കയറ്റാനായില്ല.

ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തു. ഈ ഭാഗത്ത് ഇത്തരം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. പാലം ഇറങ്ങിവരുന്ന സ്ഥലത്ത് കൈവരിയില്ലാത്തതിനാൽ അപകടത്തിൽ പെടുന്ന വാഹനങ്ങൾ നേരെ പുഴയിൽ ചെന്ന് വീഴുകയാണ് പതിവ്.