 
ചാലക്കുടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര.
ചാലക്കുടി: കോൺഗ്രസിന്റെ 137-ാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനഘോഷവും പദയാത്രയും നടത്തി. തിരഞ്ഞെടുത്ത 137 കോൺഗ്രസ് കേഡർമാരുടെ നേതൃത്വത്തിൽ ലീഡർ സ്‌ക്വയറിൽ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടന്ന പദയാത്ര ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജന്മദിന കേക്കും മുറിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ്, യു.ഡി.എഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ, കൺവീനർ ഒ.എസ്. ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ജോണി പുല്ലൻ, തോമാസ് മാളിയേക്കൽ, പ്രീതി ബാബു, ഷിഫ സന്തോഷ് എന്നിവർ പ്രസംഗിച്ചു.