 
തൃശൂർ: കോൺഗ്രസ് വിഭാവനം ചെയ്ത മതേതരത്വവും ജനാധിപത്യവും ഭരണഘടനാ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. കോൺഗ്രസിന്റെ 137-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡി.സി.സി. ഓഫീസിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ജന്മദിനത്തിൽ ഡി.സി.സി പ്രസിഡന്റ് പതാക ഉയർത്തി ജന്മദിന കേക്ക് മുറിച്ച് നൽകി. ജോസഫ് ചാലിശ്ശേരി, എം.പി. വിൻസെന്റ്, അനിൽ അക്കര, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, അഡ്വ. ജോസഫ് ടാജറ്റ്, സി.ഒ. ജേക്കബ്, ഐ.പി. പോൾ, സുബിബാബു, ലീലാമ്മ ടീച്ചർ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, കെ.എഫ്. ഡൊമിനിക്, രവി ജോസ് താണിക്കൽ, ബൈജു വർഗീസ്, സജീവൻ കുരിയച്ചിറ, കെ.എച്ച്. ഉസ്മാൻഖാൻ, കെ.കെ. ബാബു, സതീഷ് വിമലൻ, എം.എസ്. ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, സെബി കൊടിയൻ, സജിപോൾ മാടശ്ശേരി, എം.എൽ. ബേബി, സി.ഡി. ആന്റോസ്, മിഥുൻ മോഹൻ, നിമ്മി റപ്പായി, ലീല വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിലെ 110 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തിയതിന് ശേഷം 137 പ്രവർത്തകരെ പങ്കെടുപ്പിച്ച് ജന്മദിന പദയാത്രകൾ സംഘടിപ്പിച്ചു.