കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2021- 22 വർഷത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഭാഗമായി കീടാരികൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, കാലിത്തീറ്റ ചെലവ് കുറക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് വിഹിതവും സംസ്ഥാന വിഹിതവും ഗുണഭോക്തൃ വിഹിതവുമടക്കം 100 കിടാരികൾക്ക് 12,50,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് സി.സി. ജയയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഐ. അയ്യൂബ്, വാർഡ് മെമ്പർ കെ.ആർ. രാജേഷ്, ഇബ്രാഹിം കുട്ടി, എം.വി. സജീവൻ, ഡോ. ജെ.എൻ. ബീന, ഡോ. ഷബ്‌ന തുടങ്ങിയവർ പങ്കെടുത്തു.