 
കയ്പമംഗലം: എ.പി.ജെ അബ്ദുൾ കലാം റോഡ് നിവാസി കൂട്ടായ്മ വനിതാ വിംഗിന്റെ നേതൃത്വത്തിൽ ആകാശം ഭൂമി 2021 ഏകദിന ക്യാമ്പും ക്രിസ്മസ് ആഘോഷവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ വടശ്ശേരി അദ്ധ്യക്ഷനായി. ഇന്ത്യൻ, ഏഷ്യൻ, ഇന്റർനാഷണൽ ബുക്ക്സ് ഒഫ് റെക്കാഡ് ജേതാവ് മുഹമ്മദ് ബിഷറിനെയും, സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തകരായ സഫവാൻ, മർവാൻ എന്നിവരെയും ആദരിച്ചു. വാർഡ് മെമ്പർ യു.വൈ. ഷമീർ, വനിതാ വിംഗ് പ്രസിഡന്റ് ഗീത സതീശ്, സെക്രട്ടറി തജ്രി റഹിം, റസിയ സലാം, ഉഷ വിശ്വനാഥൻ, ജാസ്മിൻ നാസർ, സത്യൻ കുറൂട്ടിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.