 
കൊടുങ്ങല്ലൂർ: കെ.എൽ.സി.എ ജില്ലാ സമ്മേളനം റവന്യു മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് കെ.ബി. രാജശേഖരൻ നായർ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. നഗരസഭ ജനപ്രതിനിധിയായ റീന അനിലിനെയും, മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ ടീച്ചർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാജമാണിക്യം, അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ, അഡ്വ. പി.എസ്. സിറാജുദ്ദീൻ, ഷാജു കാട്ടുമാത്ത്, കെ.എൽ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ജി അനിൽകുമാർ (പ്രസിഡന്റ്), സി.ടി. ശശി (സെക്രട്ടറി), എം.വി. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.