ഇരിങ്ങാലക്കുട : ആസാദ് റോഡിൽ പത്ത് വർഷമായി പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്റർ തെക്കേ തലശ്ശേരിക്കടുത്ത് മുസ്ലിം പള്ളിക്ക് സമീപം കൊരുമ്പുശ്ശേരി കാക്കര നഗറിലേക്ക് ഈ വരുന്ന ഡിസംബർ 31 മുതൽ മാറി പ്രവർത്തനമാരംഭിക്കും. ജനുവരി ഒന്നിന് രാവിലെ 9.30 ന് ആൽഫ പാലിയേറ്റീവിന്റെ പുതിയ ഭവനം സിനിമാതാരം ദേവൻ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ആൽഫ പാലിയേറ്റീവ് ചെയർമാൻ കെ എം.നൂർദ്ദീൻ നിർവഹിക്കും. പ്രസിഡന്റ് വി.ജെ തോംസൺ അദ്ധ്യക്ഷത വഹിക്കും.