വെള്ളാങ്ങല്ലൂർ: മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല ചികിത്സാ സേവനം വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം
നിർവഹിച്ചു. അടിയന്തര സ്വഭാവമുള്ള ചികിത്സകൾക്ക് വൈകുന്നേരം 6 മുതൽ രാവിലെ 8 വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ബ്ലോക്കിലെ വെള്ളാങ്ങല്ലൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, പുത്തൻചിറ പഞ്ചായത്തിലെ കർഷകർക്ക് സേവനം ലഭിക്കും. വെള്ളാങ്ങല്ലൂർ മൃഗാശുപത്രിയോടനുബന്ധിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഫോൺ: 7012079436.