vallabhatta-kalari
ജില്ലാ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ 14-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിജയികളോടൊപ്പം വല്ലഭട്ട കളരിയിലെ ഉണ്ണി ഗുരുക്കൾ.

ചാവക്കാട്: കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 14-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചാവക്കാട് വല്ലഭട്ട കളരി സംഘം അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 59 പോയിന്റുമായി വി.കെ.എൻ കളരി അരുവായി രണ്ടാമതെത്തി. 19 ഗോൾഡും 11 സിൽവറും9 ബ്രോൺസ് മെഡലും നേടി 167 പോയിന്റ് നേടിയാണ് വല്ലഭട്ട കളരിയിലെ കുട്ടികൾ വിജയ കിരീടം ചൂടിയത്. ജില്ലയിലെ 27 കളരികളിൽ നിന്ന് 250 പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. വ്യക്തിഗത ചാമ്പ്യനായി എം.വി. അമൃത (വി.കെ.എൻ കളരി, അരുവായി) തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ വല്ലഭട്ട കളരിയിലെ ഉണ്ണി ഗുരുക്കൾ, കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് ഗുരുക്കൾ, കെ.പി.രാജൻ ഗുരുക്കൾ, കെ.പി. ദിനേശൻ ഗുരുക്കൾ എന്നിവർ അനുമോദിച്ചു.